Skip to main content

സബ് രജിസ്ട്രാര്‍ ഓഫീസില്‍ അദാലത്ത് ഇന്ന്

ഇടപ്പളളി സബ് രജിസ്ട്രാര്‍ ഓഫീസില്‍ അദാലത്ത് ഇന്ന്
കൊച്ചി: ഇടപ്പളളി സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളതും അണ്ടര്‍വാല്യുവേഷന്‍ നടപടികള്‍ നേരിടുന്നതുമായി ആധാരങ്ങളില്‍ ഭീമമായ നികുതി കുടിശിക അടക്കേണ്ടി വരുന്നതു മൂലം വിഷമിക്കുന്ന  ജനങ്ങള്‍ക്ക് ആശ്വാസമായി ഒരു കോമ്പൗണ്ടിംഗ് പദ്ധതി ഏര്‍പ്പെടുത്തിയിരിക്കുന്നു. പദ്ധതി പ്രകാരം കുടിശിക ഒടുക്കേണ്ട  നികുതിയുടെ 70 ശതമാനം ഒഴിവാക്കി വെറും 30 ശതമാനം മാത്രം ഒടുക്കിയാല്‍ തുടര്‍ന്നു വരുന്ന റവന്യൂ റിക്കവറി നടപടിയില്‍ നിന്നും ഒഴിവാക്കുന്നതാണ്. വളരെ ചുരുങ്ങിയ കാലത്തേക്കുളള ഈ ആനുകൂല്യം പ്രയോജനപ്പെടുന്നതിനായി ഇന്ന് (മാര്‍ച്ച് 5) രാവിലെ 10 മുതല്‍ ഇടപ്പളളി സബ് രജിസ്ട്രാര്‍ ഓഫീസില്‍ നടത്തുന്ന അദാലത്തില്‍ പങ്കെടുത്ത് റവന്യൂ റിക്കവറി നടപടിയില്‍ നിന്നും ഒഴിവാകണമെന്ന് ഇടപ്പളളി സബ് രജിസ്ട്രാര്‍ അറിയിച്ചു.
ഇടപ്പളളി സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും രേഖാമൂലമായ അറിയിപ്പ് ലഭിക്കാത്തവരും ഓഫീസില്‍ ഹാജരായി അവരുടെ ആധാരം അണ്ടര്‍വാല്യുവേഷന്‍ നടപടികളില്‍ ഉള്‍പ്പെട്ടിട്ടുളളതാണോ എന്ന് പരിശോധിക്കേണ്ടതാണ്.

എറണാകുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ അദാലത്ത് ഇന്ന്

കൊച്ചി: 1986 മുതല്‍ 2017 മാര്‍ച്ച് 31 വരെയുളള കാലയളവില്‍ വില കുറച്ച് ആധാരം രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് അണ്ടര്‍വാല്യുവേഷന്‍ നടപടി നേരിടുന്നവര്‍ക്കായി ഇന്ന് (മാര്‍ച്ച് 5) രാവിലെ 10 മുതല്‍ 3.30 വരെ എറണാകുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ അദാലത്ത് നടക്കും. കുറവ് മുദ്രയുടെ 30 ശതമാനം അടച്ച് ജപ്തി നടപടികളില നിന്ന് ഒഴിവാകാവുന്നതാണ്. പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31 ന് അവസാനിക്കും.

 

അങ്കമാലി സബ് രജിസ്ട്രാര്‍ ഓഫീസില്‍ അദാലത്ത് ഇന്ന്
കൊച്ചി: 1986 മുതല്‍ 2017 മാര്‍ച്ച് 31 വരെയുളള കാലയളവില്‍ വില കുറച്ച് ആധാരം രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് അണ്ടര്‍വാല്യുവേഷന്‍ നടപടി നേരിടുന്നവര്‍ക്കായി ഇന്ന് (മാര്‍ച്ച് 5) രാവിലെ 10 മുതല്‍ 3.30 വരെ അങ്കമാലി സബ് രജിസ്ട്രാര്‍ ഓഫീസില്‍ അദാലത്ത് നടക്കും. കുറവ് മുദ്രയുടെ 30 ശതമാനം അടച്ച് ജപ്തി നടപടികളില്‍ നിന്ന് ഒഴിവാകാവുന്നതാണെന്ന്  അങ്കമാലി സബ് രജിസ്ട്രാര്‍ ഓഫീസര്‍ അറിയിച്ചു.

date