Skip to main content

റീ സര്‍വ്വെ റിക്കാര്‍ഡ് കൈമാറ്റം ഇന്ന് 

 

ജില്ലയില്‍ ആദ്യമായി ജിപിഎസ് സംവിധാനത്തിലൂടെ റീസര്‍വേ പൂര്‍ത്തീകരിച്ച വൈക്കം താലൂക്കിലെ മുളക്കുളം വില്ലേജിന്റെ  റീ സര്‍വ്വെ റിക്കാര്‍ഡുകള്‍ ഇന്ന് (ഫെബ്രുവരി 7) മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്‍ഡ്യന്‍ ജിപിഎസ് സംവിധാനമായ ണഏട 84 സിസ്റ്റത്തില്‍ പൂര്‍ത്തികരിച്ച റീസര്‍വേയുടെ റെക്കോര്‍ഡുകള്‍ കളക്ടറുടെ ചേംബറില്‍ വച്ച് ജില്ലാ കളക്ടര്‍ ഡോ. ബി.എസ്. തിരുമേനി സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍ എം.എ ആശയുടെ സാന്നിധ്യത്തില്‍ രാവിലെ 10.30 ന് വൈക്കം തഹസില്‍ദാര്‍, തലയോലപ്പറമ്പ് സബ് രജിസ്ട്രാര്‍ എന്നിവര്‍ക്ക്  കൈമാറും. മുളക്കുളം വില്ലേജില്‍ ഉള്‍പ്പെടുന്ന  ഭൂഉടമസ്ഥര്‍ക്ക് തങ്ങളുടെ പ്രമാണങ്ങളുമായി  വില്ലേജാഫീസില്‍ എത്തി  വസ്തുവിന്റെ വിവരങ്ങള്‍ പരിശോധിക്കാവുന്നതാണ്. 

വൈക്കം താലുക്കിലെ 18 വില്ലേജുകളില്‍ നാല്  വില്ലേജുകളിലെ റീസര്‍വേ പൂര്‍ത്തീകരിച്ച് റിക്കാര്‍ഡുകള്‍ കൈമാറിക്കഴിഞ്ഞു.  ശേഷിക്കുന്നവയില്‍ മുട്ടുചിറ, കടുത്തുരുത്തി എന്നിവയുടെ റീസര്‍വ്വെ ജോലികള്‍ പുരോഗമിക്കുന്നു. 

                                                              (കെ.ഐ.ഒ.പി.ആര്‍-271/18)

date