Skip to main content

ജന്‍വിജ്ഞാന്‍ വികാസ്‌യാത്ര സമാപിച്ചു

 

ജില്ലയില്‍ സംഘടിപ്പിച്ച എക്കോ ഡിജിറ്റല്‍ ജന്‍വിജ്ഞാന്‍ വികാസ് യാത്ര ഭരണങ്ങാനത്ത് സമാപിച്ചു. വൈക്കം വെച്ചൂരില്‍ നിന്ന് ആരംഭിച്ച യാത്ര സി.കെ. ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, പഞ്ചായത്ത്, കുടുംബശ്രീ, ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് എന്നീ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പര്യടനം നടത്തിയത്. പര്യടനത്തിന് തലയോലപ്പറമ്പ്, കടുത്തുരുത്തി, കുറവിലങ്ങാട്, പുതുപ്പളളി, കറുകച്ചാല്‍, മണര്‍കാട്, പാമ്പാടി, വാഴൂര്‍ എന്നിവിടങ്ങളില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്വീകരണം നല്‍കി. അറിവിലൂന്നി സമ്പന്നനാകൂ-ശാസ്ത്രത്തിലൂന്നി ശക്തനാകൂ എന്നതായിരുന്നു യാത്രയുടെ മുദ്രാവാക്യം. ജനമൈത്രീ പോലീസിന്റെ തെരുവുനാടകം, കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രാലയത്തിന്റെ വിസ്മയ വണ്ടി, കുടുംബശ്രീയുടെ വിജയഗാഥകളും പ്രകൃതി-പാരമ്പര്യേതര ഊര്‍ജ്ജം എന്നിവയെക്കുറിച്ചുളള നിശ്ചലദൃശ്യങ്ങളും അടങ്ങിയതായിരുന്നു ജന്‍ വിജ്ഞാന്‍ യാത്ര. യാത്രാ സ്വീകരണ യോഗങ്ങളില്‍ നല്ല ഗ്രാമസേവകന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, ജൈവകര്‍ഷകന്‍ തുടങ്ങി സമൂഹത്തിന് ന• ചെയ്യുന്ന വിവിധ മേഖലകളില്‍ നിന്നുളള വ്യക്തികളെ ആദരിച്ചു.

ഗ്രാമസഭയുടെ മഹത്വം ജനങ്ങളിലെത്തിക്കുക, പങ്കാളിത്ത ജനാധിപത്യം ശക്തിപ്പെടുത്തുക, ഗുണമേ•യുളള ജീവിത നിലവാരം സൃഷ്ടിക്കുക തുടങ്ങിയവയാണ് യാത്രയുടെ ലക്ഷ്യങ്ങള്‍. ഡിജിറ്റല്‍ സാക്ഷരത, ഡിജിറ്റല്‍ ലൈബ്രറിയുടെ ഗുണഫലങ്ങള്‍, ഡിജിറ്റല്‍ സാമ്പത്തിക ജീവിതശൈലി തുടങ്ങി നവകേരള സൃഷ്ടിക്കുതകുന്ന കര്‍മപദ്ധതികള്‍ക്കും പര്യടനം പ്രചാരണം നല്‍കി.  

       (കെ.ഐ.ഒ.പി.ആര്‍-272/18)

 

date