Skip to main content

മണ്ണീറ ഉപതിരഞ്ഞെടുപ്പ്

തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ മണ്ണീറ വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകള്‍ ഈമാസം ഒന്‍പതു വരെ സ്വീകരിക്കുമെന്ന് റിട്ടേണിംഗ് ഓഫീസറായ കോന്നി സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. പത്രികകളുടെ സൂക്ഷ്മ പരിശോധന ഈമാസം 12ന് രാവിലെ 11ന് കോന്നി എലിയറയ്ക്കലുള്ള സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ നടക്കും. ഈമാസം 14ന് ഉച്ചയ്ക്ക് ശേഷം മൂന്നുവരെ പത്രികകള്‍ പിന്‍വലിക്കാമെന്നും റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു. 

 

date