Skip to main content

വികസന പദ്ധതികള്‍ക്ക് തുക അനുവദിച്ചു

       എന്‍.എ നെല്ലിക്കുന്ന്  എംഎല്‍എയുടെ  പ്രത്യേക ആസ്തിവികസന ഫണ്ടില്‍ നിന്ന് കാസര്‍കോട് നിയോജക മണ്ഡലത്തിലെ ബദിര ടി വി സ്റ്റേഷന്‍ ഫസ്റ്റ് ക്രോസ് റോഡ് കോണ്‍ക്രീറ്റിംഗിന്  അഞ്ച് ലക്ഷം രൂപ അനുവദിച്ചു. മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ  മജ്ജല്‍-ബെല്‍ കോളനി റോഡ്  കോണ്‍ക്രീറ്റിംഗിന്  രണ്ട് ലക്ഷം രൂപയും, മധൂര്‍ ഗ്രാമപഞ്ചായത്തിലെ  കൊല്ലങ്കാന-എംജി നഗര്‍ റോഡ് കോണ്‍ക്രീറ്റിംഗിന്  ആറ് ലക്ഷം  രൂപയും കാറഡുക്ക ഗ്രാമപഞ്ചായത്തിലെ  എരിഞ്ചേരി-പാണൂര്‍ക്കൊച്ചി  ചെറമ്മല്‍ റോഡ് ടാറിംഗിന്  ഏഴ് ലക്ഷം രൂപയും അനുവദിച്ചു.      
    പി.ബി അബ്ദുള്‍ റസാഖ്  എംഎല്‍എയുടെ  പ്രത്യേക വികസന ഫണ്ടില്‍ നിന്ന്  മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍  മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ  കുഞ്ചത്തൂര്‍-യത്തീംഖാന റോഡില്‍ ട്രാന്‍സ്‌ഫോര്‍മര്‍ അനുവദിക്കുന്നതിന് 3,23,450 രൂപ അനുവദിച്ചു. പദ്ധതികള്‍ക്ക് ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ ഭരണാനുമതി നല്‍കി.
 

date