Skip to main content

കിണര്‍ റീചാര്‍ജ്ജ് യൂണിറ്റിന് അപേക്ഷ ക്ഷണിച്ചു

നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ ആര്‍.ഐ.ഡി.എഫ്. 19 -ല്‍  ഉള്‍പ്പെടുത്തി  ജില്ല  മണ്ണ് സംരക്ഷണ ഓഫീസ്  മുഖാന്തിരം ബദിയടുക്ക പഞ്ചായത്തിലെ 10, 11, 12, 14  വാര്‍ഡുകള്‍  പൂര്‍ണ്ണമായും  3, 4  വാര്‍ഡുകളില്‍ ഭാഗികമായും നടപ്പിലാക്കി വരുന്ന പെര്‍ഡാല നീര്‍ത്തടത്തില്‍ കിണര്‍  റീചാര്‍ജ്ജ്  യൂണിറ്റ്  പ്രവൃത്തി  സ്വന്തം  കൃഷി ഭൂമിയില്‍  90 ശതമാനം സബ്‌സിഡിയോടു  കൂടി  നടപ്പിലാക്കുന്നതിന്  നീര്‍ത്തട  പരിധിക്കുള്ളില്‍ വരുന്ന ഗുണഭോക്താക്കളില്‍ നിന്നും നിശ്ചിത ഫോമിലുള്ള അപേക്ഷകള്‍ സ്വീകരിച്ചു.  അപേക്ഷയോടൊപ്പം ഏറ്റവും  പുതിയ കരം തീര്‍ത്ത രസീതിന്റെ കോപ്പിയും ഐഡന്റിറ്റി കാര്‍ഡിന്റെ കോപ്പിയും നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  9961107368,9947688337 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 28.
 

date