Skip to main content

തേവലക്കരയില്‍ നിര്‍ഭയരായി സ്ത്രീകളുടെ രാത്രി നടത്തം

  തേവലക്കരയില്‍ സ്ത്രീകളുടെ നിര്‍ഭയമായ  രാത്രി നടത്തം. രാത്രി നടത്തത്തിലും സ്ത്രീകള്‍ സുരക്ഷിതരാണെന്ന ബോധ്യം  ഉറപ്പുവരുത്താനാണ് ഇത്തരം  പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ ശിഹാബ് പറഞ്ഞു.
പരിപാടിയ്ക്ക് കുടുംബശ്രീ അങ്കണവാടി പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി. രാത്രി നടത്തത്തില്‍ 150 സ്ത്രീകള്‍ പങ്കെടുത്തു. പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ നിന്നും ഒറ്റയ്ക്കും രണ്ടുപേരടങ്ങുന്ന സംഘങ്ങളായും രാത്രി 11 ന് പഞ്ചായത്ത് ഓഫീസ് ജംഗ്ഷനില്‍ ദീപം തെളിച്ച് പ്രതിജ്ഞ ചെയ്തു. പൊതു ഇടം എന്റേത് കൂടിയാണെന്നും നിര്‍ഭയമായി രാത്രിയില്‍ യാത്ര ചെയ്യുമെന്നുമായിരുന്നു പ്രതിജ്ഞ. നിര്‍ഭയ ദിനാചരണത്തിന്റെ ഭാഗമായാണ് വനിതകളുടെ രാത്രി നടത്തം സംഘടിപ്പിച്ചത്.
പ്രിയങ്കാ സലിം, ബിന്ധ്യാ അജയന്‍, രാജി, ഷാഹിദ കല്‍ക്കുളങ്ങര, അജിത. ബീനാ റഷീദ്, അമ്പിളി, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ റാണി കെ ശ്രീധര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സി ഡി എസ്  ചെയര്‍പെഴ്‌സണ്‍ കെ ആര്‍ ധനലക്ഷ്മി പ്രതിഞ്ജ ചൊല്ലിക്കൊടുത്തു.

date