Post Category
വെറ്ററിനറി സര്‍ജന്‍ നിയമനം
സംസ്ഥാനത്തെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തിനായി സംവരണം ചെയ്ത വെറ്ററിനറി സര്‍ജന്റെ താല്‍ക്കാലിക ഒഴിവുണ്ട്. 2017 ജനുവരി ഒന്നിന് 41 വയസ് കവിയാന്‍ പാടില്ല (നിയമാനുസൃത വയസിളവ് ലഭിക്കും). 39,500 രൂപയാണ് പ്രതിമാസ ശമ്പളം. മാസ്റ്റര്‍ ഇന്‍ വെറ്റനറി സയന്‍സ് - പത്തോളജി (പോസ്റ്റ്മാര്‍ട്ടം & ഹിസ്റ്റോ പത്തോളജിക്കല്‍ സ്റ്റഡീസ്) ആണ് യോഗ്യത. മുന്‍കാല പ്രവര്‍ത്തി പരിചയം അഭികാമ്യം. യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രൊഫഷണല്‍ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസില്‍ 14 നകം നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ മേലധികാരിയില്‍ നിന്നുള്ള എന്‍.ഒ.സിയും ഹാജരാകണം.
പി.എന്‍.എക്‌സ്.491/18
date
- Log in to post comments