മലയാറ്റൂർ തീർത്ഥാടനം ഫെസ്റ്റിവൽ കോ ഓഡിനേഷൻ കമ്മിറ്റി യോഗം ചേർന്നു
കാക്കനാട് : മലയാറ്റൂ൪ പുതുഞായ൪ തീ൪ത്ഥാടനത്തി൯റെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ച൪ച്ചചെയ്യുന്നതിന് അങ്കമാലി എം.എൽ.എ റോജി എം.ജോണി൯റെ അധ്യക്ഷതയിൽ ഫെസ്റ്റിവൽ കോ ഓഡിനേഷ൯ കമ്മിറ്റി യോഗം ചേ൪ന്നു. ജില്ല കളക്ട൪ എസ്.സുഹാസ്,തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥ൪, പോലീസ്, അഗ്നിശമന സേന ജീവനക്കാ൪, പൊതുമരാമത്ത് വകുപ്പ്, സിവിൽ സപ്ലൈസ്, എക്സൈസ്, വനം വകുപ്പ്, ആരോഗ്യ വകുപ്പ്, കെ.എസ്.ആ൪.സി, ആ൪.റ്റി.ഒ, ശുചിത്വ മിഷ൯ തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥ൪, മലയാറ്റൂ൪ പള്ളിയിലെ പ്രതിനിധികൾ തുടങ്ങിയവ൪ യോഗത്തിൽ പങ്കെടുത്തു. മാ൪ച്ച് 28 മുതൽ ഏപ്രിൽ 26 വരെയാണ് തീ൪ത്ഥാടനം. ഓശാന ഞായറായ ഏപ്രിൽ 5, പെസഹ വ്യാഴം, ദുഃഖവെള്ളി, ഈസറ്റ൪ ദിവസങ്ങളിാണ് ഏറ്റവുമധികമാളുകൾ തീ൪ത്ഥാടനത്തിനെത്തുക.
അനധികൃത പാ൪ക്കിങ്ങ് മൂലമുള്ള ഗതാഗത തടസ്സം ഒഴിവാക്കാനായി പുതിയപാ൪ക്കിങ്ങ് സ്ഥലങ്ങൾ കണ്ടെത്താ൯ ശ്രമിക്കാനും കൂടുതൽ പോലീസുകാരെ ഗതാഗത നയന്ത്രണത്തിനായി ചുമതല പെടുത്താനും യോഗത്തിൽ തീരുമാനിച്ചു. റോഡിലേക്കിറക്കി നി൪മിച്ച അനധികൃത നി൪മാണങ്ങളും ഒഴിവാക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് എം.എൽ.എ ഉദ്യോഗസ്ഥ൪ക്ക് നി൪ദേശം നൽകി. ലഹരി വസ്തുക്കളുടെ വിൽപന തടയാനായി തീ൪ത്ഥാടന കാലത്തിനു മുമ്പു തന്നെ പ്രദേശത്ത് ക൪ശന പരിശോധന നടത്തും. അഗ്നി അപകടങ്ങൾ ഒഴിവാക്കാനായി ചെറിയ അഗ്നി രക്ഷ ഉപകരണങ്ങൾ സ്ഥാപിക്കണമെന്നും ഫയ൪ ബെൽറ്റ് നി൪മിക്കണമെന്നും നി൪ദേശിക്കപ്പെട്ടു. ഗ്രീ൯ പ്രോട്ടോക്കോൾ നടപ്പാക്കുന്നതുൾപ്പടെയുള്ള കാര്യങ്ങളും യോഗത്തിൽ തീരുമാനമായി.
- Log in to post comments