Skip to main content

എറണാകുളം ജില്ലാ പഞ്ചായത്തിൽ കൊറോണ കോവിഡ് 19 പ്രതിരോധ പ്രോട്ടോകോൾ

 

കാക്കനാട് : ജില്ലയിൽ കൊറോണ ബാധ സ്ഥിരീകരിച്ച  സാഹചര്യത്തിൽ എറണാകുളം ജില്ലാ പഞ്ചായത്തിൽ കൊറോണ പ്രതിരോധ പ്രോട്ടോകോൾ പ്രഖ്യാപിച്ചു .ഇന്ന് കൂടിയ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിൽ വന്ന  നിർദേശപ്രകാരമാണ്  എല്ലാ മെമ്പർമാർക്കും  ജീവനക്കാർക്കും പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനും മുൻകരുതലിനായി മാസ്ക് , ഹാൻഡ് സാനിറ്റൈസർ , ഗ്ലോവ്സ് എന്നിവ വിതരണം ചെയ്യാനും അഡ്വ : ബി. എ അബ്ദുൽ മുത്തലിബ് അധ്യക്ഷനായ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി   തീരുമാനിച്ചത് .

 

 സംസ്ഥാനത്തിന്റെ പല  ഭാഗങ്ങളിൽനിന്നും നിരവധി ആളുകൾ വിവിധ  ആവശ്യങ്ങൾക്കായി എത്തുന്ന ജില്ലാ പഞ്ചായത്തിൽ കൊറോണ ഭീഷണി ഒഴിയുന്നതു വരെ വിട്ടുവീഴ്ചകൾ ഇല്ലാതെ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുമെന്ന് ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് ബി .എ അബ്ദുൽ മുത്തലിബ് പറഞ്ഞു . എടത്തല ഡിവിഷൻ മെമ്പർ അസലഫ് പാറേക്കാടനാണ് ജില്ലാ പഞ്ചായത്തിൽ പ്രതിരോധ നടപടികൾ സ്വീകരിക്കണം എന്ന നിർദ്ദേശം വച്ചത് . 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്  ,മെമ്പർമാരായ സോനാ ജയരാജ് , എ.പി സുബാഷ് , ഷീബ ജോസ് , സൗമ്യ ശശി ,    സെക്രട്ടറി   അജി   ഫ്രാന്‍സിസ്    എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു ..

date