Skip to main content

ആദ്യ മറൈൻ ആംബുലൻസ് നീരണിഞ്ഞു

കൊച്ചി:കടലിലെ രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി ഫിഷറീസ് വകുപ്പ് പുറത്തിറക്കുന്ന ആദ്യ മറൈൻ ആംബുലൻസ് നീരണിഞ്ഞു. കൊച്ചി ഷിപ്പ് യാർഡിൽ നടന്ന ചടങ്ങിൽ ഫിഷറീസ് ജോയിന്റ്  ഡയറക്ടറും സാഫ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീലു എൻ. എസ് .   മറൈൻ ആംബുലൻസിന്റെ നീറ്റിലിറക്കൽ ചടങ്ങ് നിർവഹിച്ചു. മാർച്ച് 28നു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ആയിരിക്കും ആംബുലൻസ് കമ്മീഷൻ ചെയ്യുക.

 

പ്രതീക്ഷ എന്ന് പേരിട്ടിരിക്കുന്ന ആദ്യ മറെെൻ ആബുലൻസ് ഓഖി ഏറ്റവുമധികം നാശം വിതച്ച വിഴിഞ്ഞം ആസ്ഥാനമായാകും പ്രവർത്തിക്കുക.

തുടർന്ന് നിർമ്മിക്കുന്ന രണ്ടാമത്തെ ആംബുലൻസായ പ്രത്യാശ വൈപ്പിനും മൂന്നാമത്തെ ആംബുലൻസായ കാരുണ്യ ബേപ്പൂർ തുറമുഖത്തിനും ലഭിക്കും.

 

ഫിഷറീസ് വകുപ്പിനു വേണ്ടി കൊച്ചി കപ്പല്‍ശാലയാണ് മറൈൻ ആംബുലൻസ് നിർമ്മിക്കുന്നത്. 6.08 കോടി രൂപയാണ് ഒരു ആംബുലൻസിന്റെ നിർമ്മാണച്ചെലവ്. ബിപിസിഎല്ലിന്റെയും കൊച്ചിൻ ഷിപ്പ് യാർഡിന്റയും സിഎസ്ആർ ഫണ്ട്,  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി എന്നിവയിൽ നിന്നാണ് പദ്ധതിക്ക് ആവശ്യമായ ഫണ്ട് കണ്ടെത്തിയിരിക്കുന്നത്.

 

 

മറൈൻ ആംബുലൻസിലേക്ക് ആവശ്യമായ മരുന്നുകൾ മെഡിക്കൽ ഉപകരണങ്ങളും ആരോഗ്യ വകുപ്പുമായി കൂടിയാലോചിച്ച് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ നിന്ന് വാങ്ങും.ആംബുലൻസിലേക്കുള്ള പാരാമെഡിക്കൽ ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.

 

 

സ്റ്റേറ്റ് ഫിഷറീസ് മാനേജ്മെന്റ്കൗൺസിൽ ഡെപ്യൂട്ടി ഡയറക്ടർ അനിൽ കുമാർ , ആശാ അഗസ്റ്റിൻ (ജോയിന്റ് ഡയറക്ടർ, ഫിഷറീസ് ), എം. താജുദ്ദീൻ (ഡെപ്യൂട്ടി ഡയറക്ടർ, ഫിഷറീസ് ), സന്ദീപ് പി. ( ജൂനിയർ സൂപ്രണ്ട് , ഫിഷറീസ് ), കൊച്ചി കപ്പല്‍ശാല ഉദ്യോഗസ്ഥരായ സുരേഷ് ബാബു എൻ. വി. (  ഡയറക്ടർ, ഓപ്പറേഷൻസ് ), നീലകണ്ഠൻ (ജിഎം, പ്ലാനിങ് ), ശിവകുമാർ ( ജിഎം, ഷിപ്പ് ബിൽഡിംഗ് ), ശിവറാം എൻ (  ഡിജിഎം, ബിസിനസ് ഡെവലപ്മെന്റ്), പ്രവീൺ ജേക്കബ് (സീനിയർ മാനേജർ , ബിസിനസ് ഡെവലപ്മെന്റ്), ഡോ. എം വി ബൈജു (സീനിയർ സയന്റിസ്റ്റ് സിഐഎഫ്റ്റി ), വിനീത് എം വർഗീസ് (  ചീഫ് മാനേജർ ,   പിആർ & അഡ്മിൻ & സിആർഎസ് ,  ബിപിസിഎൽ) തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date