പഠനത്തോടൊപ്പം വരുമാനവും ശില്പശാലയുമായി മൃഗസംരക്ഷണ വകുപ്പ്
പഠനത്തോടൊപ്പം വരുമാനവും നേടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന ശില്പശാലയ്ക്ക് മൃഗസംരക്ഷണ വകുപ്പ് തുടക്കമിട്ടു. ലോക വനിതാ ദിനത്തോടനുബന്ധിച്ച് കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് അരുമകളില്‍ നിന്ന് വരുമാനം എന്ന ഏകദിന പരിശീലനവും ശില്പശാലയും സംഘടപ്പിച്ചത്. ശ്രീനാരായണ വനിതാ കോളേജില്‍ നടത്തിയ ശില്പശാല പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ എ പ്രതീപ്കുമാര് ഉദ്ഘാടനം ചെയ്തു.
ചിന്തകള്‍ വലുതാക്കി വനിതകള്‍ വളര്‍ന്നാലേ സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനത്ത് എത്തിച്ചേരാന്‍ കഴിയുകയുള്ളൂ. കുഞ്ഞുവഴക്കുകളാണ് പല കുടുംബങ്ങളും ശിഥിലമാകാന്‍ കാരണം. ചിന്തയുടെ ദാരിദ്ര്യം പരിഹരിക്കാന്‍ നല്ല പുസ്തകങ്ങള്‍ വായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശില്പശാലയോടനുബന്ധിച്ച് മക്കാവ് തത്തകള്‍, കൊനൂര്‍ തത്തകള്‍, പാരക്കീറ്റുകള്‍, ആഫ്രിക്കന്‍ ചാരത്തത്തകള്‍ എന്നിവയുടെ പ്രദര്‍ശനവും പ്രകടനങ്ങളും പഠനവും സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡോ കെ. അനിരുദ്ധന് അധ്യക്ഷനായി. മൃഗസംരക്ഷണ പരിശീലന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ ഡി ഷൈന്‍കുമാര്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ കെ കെ തോമസ്, ഡോ ബി അജിത് ബാബു, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ എസ് പ്രദീപ്, ദേവിപ്രിയ എന്നിവര്‍ സംസാരിച്ചു. ശില്പശാലയില് പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് സാക്ഷ്യപത്രങ്ങളും നല്കി.
- Log in to post comments