Skip to main content

മുഖത്തല ഗവണ്‍മെന്റ് എല്‍ പി എസ് പുതിയ കെട്ടിടത്തിന് ശില പാകി

മുഖത്തല ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു. റര്‍ബന്‍ മിഷനിലുടെ അനുവദിച്ച 80 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം ഉയരുക.
129 വര്‍ഷം പൂര്‍ത്തിയാക്കുന്ന സ്‌കൂള്‍ സംസ്ഥാനത്തെ  പൊതുവിദ്യാലയങ്ങള്‍ക്കാകെ മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. ജനകീയ പങ്കാളിത്തത്തോടെ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിനായി പ്രാദേശിക കൂട്ടായ്മകള്‍ ശക്തിപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ സുലോചന അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ജലജ കുമാരി സ്‌കൂള്‍ പത്രം പ്രകാശനം ചെയ്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഡി രമാദേവിയമ്മ, ജനപ്രതിനിധികളായ എസ് ഷീല, ബിനാ റാണി, പുത്തൂര്‍ രാജന്‍, പി ഗീതാദേവി, എ സുകു, ഡി ബിന്ദു, എസ് സതീഷ് കുമാര്‍, ബീന, തുളസീദാസ്, സുനിത് ദാസ്, ആര്‍ പ്രസന്നന്‍, ടി എസ് സുധീഷ് കുമാര്‍, ടി സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date