Post Category
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണം
ജില്ലാ ട്രഷറിയില്‍ നിന്നും സബ് ട്രഷറികളില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവരും, ജില്ലയിലെ വിവിധ ബാങ്കുകളില്‍ നിന്നും സംസ്ഥാന പെന്‍ഷന്‍ വാങ്ങുന്നവരും 2017-18 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി സ്റ്റേറ്റ്‌മെന്റ് ഫെബ്രുവരി 17നകം അതത് ട്രഷറികളില്‍ സമര്‍പ്പിക്കണം. സ്റ്റേറ്റ്‌മെന്റില്‍ 80സി, 80ഡി, 80ഡിഡി, 80ഡിഡിബി മുതലായ കിഴിവുകള്‍ വരുത്തിയിട്ടുണ്ടെങ്കില്‍ സാധൂകരിക്കുന്ന അനുബന്ധ രേഖകളും നല്‍കണം. സമയപരിധിക്കുള്ളില്‍ സ്റ്റേറ്റ്‌മെന്റ് നല്‍കാത്തവരുടെ ആദായ നികുതി നിരക്കുകള്‍ക്കനുസൃതമായി കുറവ് ചെയ്യുമെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments