Post Category
കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് അദാലത്ത്
കേരള കയർ തൊഴിലാളി ക്ഷേമനിധി ഗുണഭോക്താക്കളായ മലബാർ മേഖലയിലെ കയർ തൊഴിലാളികളുടെ ക്ഷേമനിധിയുമായി ബന്ധപ്പെട്ട വിവിധ പരാതികൾ പരിഹരിക്കുന്നതിനായി ക്ഷേമനിധി ബോർഡ് ഫെബ്രുവരി 26, 27, 28 തീയതികളിൽ അദാലത്തു നടത്തും. ക്ഷേമനിധിയിൽ നിന്നും പെൻഷൻ, വിവിധ ധനസഹായങ്ങൾ, വിരമിക്കൽ ആനൂകൂല്യം തുടങ്ങിയവ സംബന്ധിച്ച പരാതികൾക്ക് പരിഹാരം കാണുന്നതിനാണ് അദാലത്ത്.
26ന് കോഴിക്കോട് ജില്ലയുടെ അദാലത്ത് കൊയിലാണ്ടിയിലും, കാസർകോട്, കണ്ണൂർ ജില്ലകളുടേത് 27 ന് കണ്ണൂർ ജില്ലയിലും, മലപ്പുറം ജില്ലയുടേത് 28ന് പൊന്നാനിയിലും നടക്കും. അദാലത്തിലേയ്ക്കുള്ള പരാതികൾ ബോർഡിന്റെ കോഴിക്കോട് റീജിയണൽ ഓഫീസിലും, ബന്ധപ്പെട്ട കയർ പ്രോജക്ട് ഓഫീസർമാരുടെയും കയർ ഇൻസ്പെക്ടർമാരുടെയും ഓഫീസുകളിലും 20 വരെ സ്വീകരിക്കും.
പി.എൻ.സി/386/2018
date
- Log in to post comments