Skip to main content

ഭിന്നശേഷിക്കാർക്ക് ഉപകരണ വിതരണം 

സർവശിക്ഷാ അഭിയാൻ കണ്ണൂർ നോർത്ത് ബി ആർ സി യുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിവിധതരത്തിലുള്ള ഉപകരണങ്ങൾ വിതരണം ചെയ്യുന്നു.  ഇന്ന് (ഫെബ്രുവരി 8) രാവിലെ 11 മണിക്ക് കണ്ണൂർ നോർത്ത് ബി ആർ സി ഹാളിൽ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം നിർവഹിക്കും.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിക്കും.  വിവിധ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, വ്യക്തികൾ തുടങ്ങിയവരുടെ സഹായത്തോടെ നിർധനരായ 70 കുട്ടികൾക്ക്  സഹായം ലഭിക്കും.

പി.എൻ.സി/389/2018

date