Skip to main content

ഇന്റർവ്യൂ 14 ന്

ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്‌കൂൾ അസിസ്റ്റന്റ്(സംസ്‌കൃതം) തസ്തികയുടെ തെരഞ്ഞെടുപ്പിനായി അപേക്ഷ സമർപ്പിച്ച ഉദേ്യാഗാർത്ഥികളുടെ ഇന്റർവ്യൂ 14 ന് ജില്ലാ പി എസ് സി  ഓഫീസിൽ നടത്തും.  വ്യക്തിഗത മെമ്മോ അയച്ചിട്ടുണ്ട്.  ഇന്റർവ്യൂമെമ്മോ, ഒ ടി ആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത് വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റും അസ്സൽ പ്രമാണങ്ങളും സഹിതം രാവിലെ ജില്ലാ ഓഫീസിൽ ഹാജരാകണം.  വ്യക്തിഗത മെമ്മോ 12 നകം ലഭിക്കാത്തവർ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.  ഫോൺ: 0497 2700482.

പി.എൻ.സി/389/2018 

date