Post Category
ഉജ്ജ്വലബാല്യം പുരസ്കാരം ആദിത്യ സുരേഷിന്
2019 ലെ ഉജ്ജ്വല ബാല്യം പുരസ്കാരം കൊല്ലം കൈക്കുളങ്ങര വടക്കേത്തൊടിയില്‍ വീട്ടില്‍ ആദിത്യ സുരേഷിന് ലഭിച്ചു. വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജയില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം എന്നീ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വനിത ശിശുവികസന വകുപ്പ് പുരസ്കാരം നല്‍കുന്നത്. ഹാന്‍ഡ്ബോളില്‍ സംസ്ഥാനതലത്തില്‍ ശ്രദ്ധ നേടിയിട്ടുള്ള ആദിത്യ സുരേഷ് വിമല ഹൃദയ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. സിവില്‍ സ്റ്റേഷനിലെ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലെ താത്കാലിക ജീവനക്കാരി മിനിയാണ് മാതാവ്. സഹോദരി അമൃത സുരേഷ് ബിരുദ വിദ്യാര്‍ഥിയാണ്.
date
- Log in to post comments