Skip to main content

ടെക്‌നോളജി മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാം

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ടെക്സ്റ്റയിൽ/ ഗാർമെന്റ്‌സ് മേഖലയിൽ സംരംഭകരെ കണ്ടെത്തി പുതിയ വ്യവസായ യൂണിറ്റുകൾ അനുവദിക്കുന്നതിനായി ടെക്‌നോളജി മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാം നടത്തുന്നു. 

പത്താം ക്ലാസ് വരെ പഠിച്ചവരും, തയ്യൽ ജോലി അറിയാവുന്നവരും 18-45 വയസ്സിന് ഇടയിൽ പ്രായമുള്ളവരും സ്വയം തൊഴിൽ ചെയ്യാൻ താത്പര്യമുള്ളവരുമായ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. സാങ്കേതിക പരിശീലനത്തിനൊപ്പം മാനേജ്‌മെന്റ് പരിശീലനവും കൂടി ഉൾപ്പെടുത്തി ഗാർമെന്റ്‌സ് മേഖലയിൽ സ്ഥായിയായ സംരംഭകത്വം ഉറപ്പാക്കുകയെന്നതാണ് ലക്ഷ്യം.  25 പേർക്ക് 20 ദിവസത്തെ പരിശീലനമാണ് നൽകുക. താൽപര്യമുള്ളവർ ജനനതീയ്യതി തെളിയിക്കുന്ന രേഖ, വിദ്യാഭ്യാസ യോഗ്യത, ഐ.ഡി കാർഡിന്റെ കോപ്പി സഹിതം 14 ന് മുമ്പ് വെള്ളക്കടലാസിൽ അപേക്ഷ സമർപ്പിക്കണം. 

വൊക്കേഷണൽ ട്രെയിനിംഗ്/ഐ.ടി.ഐ/ഡിപ്ലോമ എന്നീ കോഴ്‌സ് കഴിഞ്ഞവർക്ക് മുൻഗണന ലഭിക്കും. ഫോൺ:  0497 - 2707522, 2700928, 9496129842

പി.എൻ.സി/389/2018

date