Post Category
ക്യാമ്പ് ഫോളോവർ ഇന്റർവ്യൂ
കണ്ണൂർ മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയനിൽ ക്യാമ്പ് ഫോളോവർ തസ്തികയിൽ (പുരുഷൻമാർ മാത്രം) വിവിധ വിഭാഗങ്ങളിൽ നിലവിലുള്ള 27 ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഉദേ്യാഗാർത്ഥികളെ തെരഞ്ഞെടുക്കുന്നു. ഇന്റർവ്യൂ ഫെബ്രുവരി 9 ന് മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയനിൽ രാവിലെ 9 മണി മുതൽ നടത്തും. തസ്തികകൾ: വാട്ടർ കാരിയർ, ധോബി, കുക്ക്, ബാർബർ, സ്വീപ്പർ. മുൻ പരിചയമുള്ളവർ രാവിലെ 8 മണിക്ക് ആധാർ കാർഡിന്റ പകർപ്പുമായി ഇന്റർവ്യൂവിന് ഹാജരാകണം.
പി.എൻ.സി/389/2018
date
- Log in to post comments