Skip to main content

അഗ്രോഫുഡ് മേള: ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

 

വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള ആഗ്രോ ഫുഡ് പ്രൊ 2018 സംസ്ഥാനതല പ്രദര്‍ശന മേള സംഘടിപ്പിക്കുന്നു. മാര്‍ച്ച് 10 മുതല്‍ 13 വരെ തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയിലാണ് കാര്‍ഷിക ഭക്ഷ്യ അധിഷ്ഠിത വ്യവസായ സംരംഭങ്ങളുടെ പ്രദര്‍ശന വിപണന മേള നടക്കുന്നത്. ഈ മേഖലയില്‍ ഉള്ള മെഷിനറി, ഗവേഷണ സ്ഥാപനങ്ങളുടെ സ്റ്റാളുകളും പരിപാടിയില്‍ ഉണ്ടായിരിക്കും. മേളയുടെ വിശദവിവരങ്ങള്‍ക്കും സ്റ്റാളുകള്‍ ബുക്ക് ചെയ്യുന്നതിനുമായി കോട്ടയം ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍- 0481 2572385, 2570042

                                                    (കെ.ഐ.ഒ.പി.ആര്‍-274/18)

date