കൊറോണ: അതിഥി തൊഴിലാളികള്‍ക്ക് ബോധവത്ക്കരണം നടത്തി
തൊഴില്‍, ആരോഗ്യ വകുപ്പുകളുടെയും ദുരന്ത നിവാരണ അതോരിറ്റിയുടേയും ആഭിമുഖ്യത്തില്‍ ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്ക് കൊറോണ വ്യാപന രീതിയെപ്പറ്റിയും കരുതല്‍ നടപടികളെക്കുറിച്ചും ബോധവല്‍ക്കരണം നടത്തി.
അതിഥി തൊഴിലാളികള്‍ കൂടുതലായി കേന്ദ്രീകരിക്കുന്ന പത്തനംതിട്ട ഠൗണ്‍, കണ്ണങ്കര, തെക്കേമല, ആറന്മുള എന്നീ പ്രദേശങ്ങളില്‍ ഇവര്‍ ജോലിക്ക് പുറപ്പെടുന്നതിന് മുമ്പാണ് ഡോ. സാം ഉമ്മന്‍, ജില്ലാ ലേബര്‍ ഓഫീസര്‍ ടി. സൗദാമിനി, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ജി. സുരേഷ്, ബിജുരാജ്, സുകുമാര്‍, ദുരന്ത നിവാരണ ഉദ്യോഗസ്ഥരായ ബി.പ്രകാശ്, എം.കെ.സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ബോധവത്ക്കരണം നടത്തിയത്. തുടര്‍ന്ന് തൊഴിലുടമകള്‍, കെട്ടിട ഉടമകള്‍ എന്നിവരെയും തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകള്‍, ജോലിചെയ്യുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളും സന്ദര്‍ശിച്ച് ബോധവല്‍ക്കരണവും ജാഗ്രതാ നിര്‍ദ്ദേശവും നല്കി. വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
- Log in to post comments