പ്രൊബേഷന്‍ നിയമത്തിന്റെ നിര്‍വഹണം കൂടുതല്‍ കാര്യക്ഷമമാക്കണം - ജില്ലാ ജഡ്ജ്
പ്രൊബേഷന്‍ നിയമത്തിന്റെ നിര്‍വഹണം കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് ജില്ലാ ജഡ്ജ് ജോണ്‍ ജെ.ഇല്ലിക്കാടന്‍ പറഞ്ഞു. ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പ്രൊബേഷന്‍ നിയമവും സംവിധാനവും എന്ന വഷയത്തില്‍ കോടതി ജീവനക്കാര്‍ക്കായി പത്തനംതിട്ടയില്‍ സംഘടിപ്പിച്ച പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രൊബേഷന്‍ നിയമപ്രകാരം കൈകാര്യം ചെയ്യപ്പെടാന്‍ യോഗ്യരായ ആദ്യ കുറ്റവാളികള്‍, ഗുരുതരമല്ലാത്ത കുറ്റകൃത്യത്തിലേര്‍പ്പെടുന്നവര്‍ എന്നിവര്‍ക്ക് പ്രൊബേഷന്‍ നിയമത്തിന്റെ ആനുകൂല്യം നല്കി നല്ലനടപ്പ് മേല്‍നോട്ടത്തില്‍ വിടുതല്‍ ചെയ്യുന്നത് കുറ്റവാളികളുടെ പരിവര്‍ത്തനത്തിന് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.എന്‍.ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍മാരായ എ.ഒ.അബിന്‍, വി.ജെ.ബിനോയ്, അഡ്വ.ടി.എസ്. രാധാകൃഷ്ണന് നായര്‍ എന്നിവര്‍ ക്ലാസ് നയിച്ചു. പ്രൊബേഷന്‍ അസിസ്റ്റന്റ് എന്‍.അനുപമ, ഷീജ, ബിജു എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ കോടതികളില്‍ നിന്നുള്ള ജീവനക്കാര്‍ പരിശീലനത്തില്‍ പങ്കെടുത്തു.
- Log in to post comments