Skip to main content

മാസ്‌കുകളുടെ ദൗര്‍ലഭ്യം പരിഹരിക്കും

ജില്ലയില്‍ സര്‍ജിക്കല്‍ മാസ്‌കുകളുടെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിന് ജില്ലയിലെ നീതി മെഡിക്കല്‍ സ്റ്റോറുകള്‍ വഴി മാസ്‌കുകള്‍ വിതരണം ചെയ്യുന്നതിന് കണ്‍സ്യൂമര്‍ ഫെഡുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിച്ചതായി ഡ്രസ്‌സ് ഇന്‍സ്‌പെക്ടര്‍ ആര്‍.രാജീവ് അറിയിച്ചു. സ്റ്റോക്കിന്റെ അപര്യാപ്തത മൂലം ആവശ്യമുള്ളവര്‍ മാത്രമേ മാസ്‌കുകള്‍ വാങ്ങി ഉപയോഗിക്കാവൂ. മെഡിക്കല്‍ സ്റ്റോറുകള്‍ വഴി വാങ്ങുന്ന എല്ലാ മരുന്നുകളും ഡോക്ടറുടെ കുറിപ്പടിയോടു കൂടി വാങ്ങണം. എല്ലാ മരുന്നുകള്‍ക്കും മറ്റ് സാധനങ്ങള്‍ക്കും നിര്‍ബന്ധമായും ബില്ലുകള്‍ വാങ്ങണം.          

date