Skip to main content

സ്‌കോൾ-കേരള: കോഷൻ ഡെപ്പോസിറ്റിനുള്ള രസീത് സമർപ്പിക്കണം

സ്‌കോൾ-കേരള മുഖേന 2018-20 ബാച്ചിൽ ഹയർ സെക്കണ്ടറി ഓപ്പൺ റെഗുലർ കോഴ്‌സിന് സയൻസ് വിഭാഗത്തിൽ ഒന്ന്, അഞ്ച്, ഒൻപത് എന്നീ സബ്ജക്റ്റ് കോമ്പിനേഷനുകളിലും, കൊമേഴ്‌സ് വിഭാഗത്തിൽ 39 കോമ്പിനേഷനിലും പ്രവേശനം നേടിയ, കോഴ്‌സ് ഫീസ് പൂർണ്ണമായി അടച്ച എല്ലാ വിദ്യാർഥികളും കോഷൻ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കുന്നതിനുള്ള രസീത് 25നകം സമർപ്പിക്കണം. രസീത്  www.scolekerala.org ൽ നിന്നും പ്രിന്റെടുത്ത്, അതിൽ ആവശ്യപ്പെട്ടിട്ടുള്ള വിവരങ്ങളും വിദ്യാർഥിയുടെ ഒപ്പും രേഖപ്പെടുത്തി, വിദ്യാർഥി/രക്ഷകർത്താവിന്റെ പേരിൽ നിലവിൽ ഉപയോഗത്തിലുള്ള ബാങ്ക് പാസ്സ്ബുക്കിന്റെ പകർപ്പ് സഹിതം എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, പൂജപ്പുര പി.ഒ., തിരുവനന്തപുരം-695 012 എന്ന വിലാസത്തിൽ അയക്കണം. രസീത് ലഭിക്കുന്ന മുറയ്ക്ക് കോഷൻ ഡെപ്പോസിറ്റ് തുക അനുവദിക്കും. ഫോൺ: 0471-2342950, 2342271.
പി.എൻ.എക്സ്.1012/2020

date