Post Category
വീടുകളില്‍ നിരീക്ഷണത്തിലുള്ള 37 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു
ജില്ലയില്‍ കൊവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 37 പേര്‍ക്ക് ഇന്ന് (മാര്‍ച്ച് 11) വീടുകളില്‍ ഭക്ഷണ സാധനങ്ങള്‍ എത്തിച്ചുകൊടുത്തു. സിവില്‍ സപ്ലൈസ് വഴിയാണ് ലഭ്യമാക്കിയത്. നിരീക്ഷണത്തിലുള്ളവരില്‍ അവശ്യവസ്തുക്കള്‍ ആവശ്യമുള്ളവരുടെ കണക്കെടുത്ത് ജില്ലാഭരണകൂടം, ആരോഗ്യവകുപ്പ്, കുടുംബശ്രീ, ഗ്രാമപഞ്ചായത്ത് ,വാട്ടര്‍ അതോരിട്ടി തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായത്തോടെയാണ് തുടര്‍ന്നും അവശ്യസാധനങ്ങള്‍ എത്തിക്കുക.
date
- Log in to post comments