Post Category
കോവിഡ് 19: ഇന്ന് ( മാര്‍ച്ച് 12) ലഭിച്ച രണ്ടു പരിശോധനാ ഫലങ്ങളും നെഗറ്റീവ്: ജില്ലാ കളക്ടര്‍
കോവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 12) രാവിലെ ലഭിച്ച രണ്ടുപേരുടെ പരിശോധനാ ഫലവും നെഗറ്റീവാണെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. അതേസമയം ജില്ലയില്‍ രണ്ടുപേരെ കൂടി പുതിയതായി ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവില്‍ 27 പേരാണു ജില്ലയില്‍ വിവിധ ആശുപത്രികളിലായി ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ളത്. 12 സാമ്പിളുകളുടെ പരിശോധനാഫലം കൂടി ഇന്ന് (മാര്‍ച്ച് 12) പ്രതീക്ഷിക്കുന്നതായി ജില്ലാ കളക്ടര്‍ പറഞ്ഞു.
date
- Log in to post comments