Skip to main content

കോവിഡ് 19: സ്ഥിതിഗതികൾ വിലയിരുത്തി

കടങ്ങോട് പഞ്ചായത്തിൽ കോവിഡ് 19 വൈറസുമായി ബന്ധപ്പെട്ട സ്ഥിഗതികൾ വിലയിരുത്തി. ആരോഗ്യ സ്ഥിരം സമിതിയുടെ നേത്യത്വത്തിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, മെഡിക്കൽ ഉദ്യോഗസ്ഥർ എന്നിവർ വിലയിരുത്തി. ഗൾഫ് നാടുകളിൽ നിന്നും മറ്റു സ്ഥലങ്ങളിൽ നിന്നും വരുന്നവർ ആരോഗ്യവകുപ്പുമായി ഫോണിൽ ബന്ധപ്പെടണമെന്ന് അറിയിച്ചു. ആരാധനാലയങ്ങളിലും പൊതുസ്ഥലങ്ങളിലും ചെയ്യേണ്ട സുരക്ഷയെക്കുറിച്ചും സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രമണി രാജൻ, മെഡിക്കൽ ഓഫീസർ ശോഭ, ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു.

date