Skip to main content

കോവിഡ് 19: പൊയ്യ ഗ്രാമപഞ്ചായത്തിൽ മുൻകരുതൽ പരിപാടികൾക്ക് തുടക്കമായി

കോവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് പൊയ്യ ഗ്രാമ പഞ്ചായത്തിൽ മുൻകരുതൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പൊതുപരിപാടികൾക്ക് വിലക്കുള്ള സാഹചര്യത്തിൽ മെഡിക്കൽ ഓ ഫീസർമാർ, ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാരുടെ പ്രതിനിധി, കുടുംബശ്രീ സി ഡി എസ്
ചെയർപേഴ്സൺ ജനപ്രതിനിധികൾ തുടങ്ങിയവർക്കായി അടിയന്തര യോഗം ചേർന്നു. പ്രസിഡന്റ് സിജി വിനോദ് അധ്യക്ഷത വഹിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ ബോബിൻ പോൾ വൈറസ് ബാധയെക്കുറിച്ചും പ്രതിരോധ മുൻകരുതൽ പ്രവർത്തനങ്ങളും വിശദീകരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി സുജൻ പൂപ്പത്തി ആമുഖ പ്രഭാഷണം നടത്തി.
വൈറസ് ബാധ സംബന്ധിച്ച് സമ്പൂർണ്ണ വിവരശേഖരണം നടത്തുന്നതിനും പ്രതിരോധ മുൻ കരുതൽ പ്രവർത്തനങ്ങളെക്കുറിച്ച് ലഘുലേഖ, പോസ്റ്റർ, മൈക്ക് പ്രചാരണം നടത്തുന്നതിനും തീരുമാനിച്ചു. വീടുകളിൽ നിരീക്ഷണത്തിലാക്കുന്നവർക്ക് വേണ്ട വൈദ്യസഹായവും ഭക്ഷണവും കുടിവെള്ളവും എത്തിച്ച് നൽകുന്നതിനും വ്യാജപ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കുന്നതിനും തീരുമാനിച്ചു.

date