Post Category
അമ്മയോടൊപ്പം ചേറ്റുവപുഴയിൽ കാണാതായ മകളുടെ മൃതദേഹവും കണ്ടെത്തി
അമ്മയോടൊപ്പം ചേറ്റുവപുഴയിൽ കാണാതായ മകളുടെ മൃതദേഹവും കണ്ടെത്തി. നെല്ലുവായ് മുരിങ്ങാത്തേരി മുല്ലയ്ക്കൽ രജനി(44)യുടെ മകൾ ശ്രീഭദ്രയുടെ (13) മൃതദേഹമാണ് ഇന്നു രാവിലെ 7.45 ഓടെ കണ്ടെത്തിയത്. രജനിയുടെ മൃതദേഹം ബുധനാഴ്ച തന്നെ ലഭിച്ചിരുന്നു. രജനിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്നു തന്നെയാണ് ശ്രീഭദ്രയുടെ മൃതദേഹം കണ്ടെത്തിയത്.
എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായിരുന്നു ശ്രീഭദ്ര. ബുധനാഴ്ച വൈകീട്ട് 4.30യോടെ ചേറ്റുവ പാലത്തിന് വടക്ക് പുഴയോരത്ത് ബാഗും മൊബൈൽ ഫോണും രണ്ടു ജോടി ചെരിപ്പും കണ്ടെത്തിയതിനെത്തുടർന്ന് പോലീസ് അന്വേഷിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തിരിച്ചിലിലാണ് മൃതദേഹങ്ങൾ ലഭിച്ചത്.
date
- Log in to post comments