Skip to main content

കോവിഡ് 19 : ചൊവ്വന്നൂർ ബ്ലോക്കിൽ തൊഴിലുറപ്പുകാർക്ക് ബോധവത്ക്കരണം

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾക്ക് ബോധവത്ക്കരണം നടത്തി. ബ്ലോക്കിലെ കടവല്ലൂർ, കാട്ടകാമ്പാൽ, പോർക്കുളം, ചൊവ്വന്നൂർ, ചൂണ്ടൽ, വേലൂർ, കണ്ടാണശ്ശേരി, കടങ്ങോട് ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ബി ഡി ഒ, പഞ്ചായത്തുകളിലെ ആരോഗ്യ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് ബോധവത്ക്കരണ നിർദേശം നൽകിയത്.
വ്യക്തി ശുചിത്വം പാലിക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പിട്ടു കഴുകുക, ഏതെങ്കിലും തരത്തിൽ അസുഖ ബാധിതരായവർ തൊഴിലിൽ നിന്ന് വിട്ടുനിൽക്കുക എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ. തൊഴിലാളികൾക്ക് പനി, ചുമ, തുമ്മൽ എന്നിവയുണ്ടെങ്കിൽ അവധിയെടുക്കുകയും ചികിത്സ തേടുകയും വേണമെന്നും പ്രത്യേക നിർദ്ദേശമുണ്ട്.

date