Post Category
കോവിഡ് 19: ആഘോഷ പരിപാടികളിൽ മാറ്റം
കോവിഡ് 19 ന്റെ സാഹചര്യത്തിൽ കൊടകര ബ്ലോക്ക് പരിധിയിൽ നടത്താനിരുന്ന തീർത്ഥാടനങ്ങൾക്കും ആഘോഷ പരിപാടികൾക്കും മാറ്റം. ഇരിഞ്ഞാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടന്റെ നിർദ്ദേശപ്രകാരം മാർച്ച് 11 ബുധനാഴ്ച മുതൽ മാർച്ച് 31-ാം തിയ്യതി വരെ നിശ്ചയിച്ചിരുന്ന കനകമല നോമ്പുകാല തീർത്ഥാടനം നിർത്തിവെച്ചു.
കനകമല തീർത്ഥാടന കേന്ദ്രം റെക്ടർ റവ.ഫാ.ജോയ് തറയ്ക്കലിന്റ അധ്യക്ഷതയിൽ കൂടിയ യോഗത്തിലായിരുന്നു തീരുമാനം. മറ്റത്തൂർ മുരിക്കങ്ങൽ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഈ മാസം 14ന് നിശ്ചയിച്ചിരുന്ന കാവടി ഉത്സവാഘോഷങ്ങൾ മാറ്റിവെച്ചതായി ഭാരവാഹികൾ അറിയിച്ചു. കിഴക്കേ കോടാലി ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഈ മാസം 14 ന് നിശ്ചയിച്ചിരുന്ന ഉത്സവാഘോഷങ്ങൾ മാറ്റിവെച്ചതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ഉത്സവത്തോടനുബന്ധിച്ചുള്ള ക്ഷേത്ര ചടങ്ങുകൾക്ക് മാറ്റമില്ല.
date
- Log in to post comments