Skip to main content

വികസന സെമിനാർ നടത്തി

തിരുവില്വാമല ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം ആർ മണിയുടെ അധ്യക്ഷതയിൽ പി നാരായണൻ ഉണ്ണി (ചെയർമാൻ, നവര ഫൌണ്ടേഷൻ) ഉദ്ഘാടനം ചെയ്തു. കരട് പദ്ധതി രേഖ 2020-21, ദുരന്ത നിവാരണ പദ്ധതി രേഖ എന്നിവ പ്രകാശനം ചെയ്തു. 7,45,52,000 രൂപ വകയിരുത്തിയ ബഡ്ജറ്റിൽ ഉൽപാദന മേഖലയ്ക്ക് 57,85,000 സേവന മേഖലയ്ക്ക് 2,36,50,000 പശ്ചാത്തല മേഖലയ്ക്ക് 1,44,78,000 രൂപയും വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ വികസന സെമിനാറിൽ പങ്കെടുത്തു.
 

date