സേഫ് ഹോം: സന്നദ്ധ സംഘടനകളിൽ നിന്നും പ്രൊപ്പോസൽ ക്ഷണിക്കുന്നു
സാമൂഹ്യ പ്രശ്നങ്ങൾ നേരിടുന്ന മിശ്ര വിവാഹ ദമ്പതികൾക്ക് സുരക്ഷിതമായി പരമാവധി ഒരു വർഷം താമസിക്കുന്നതിന് എല്ലാ ജില്ലകളിലും സേഫ് ഹോമുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സാമൂഹ്യ നീതി വകുപ്പ് സ്വീകരിച്ചു വരുന്നു. ഇതിനായി ഒരു ഹോമിൽ പരമാവധി 10 ദമ്പതികൾക്ക് ഒരേ സമയം താമസ സൗകര്യം ഒരുക്കാൻ കഴിയുന്ന സന്നദ്ധ സംഘടനകളിൽ നിന്നും വിശദമായ പ്രൊപ്പോസൽ ക്ഷണിക്കുന്നു. താൽപര്യമുള്ള സന്നദ്ധ സംഘടനകൾ അതത് ജില്ലകളിലെ ജില്ലാ സാമൂഹ്യ നീതി ഓഫീസുകളിൽ ഈ മാസം 20 ന് മുൻപായി പ്രൊപ്പോസലുകൾ സമർപ്പിക്കണം. താമസ കാലയളവിൽ ദമ്പതികൾക്ക് ഭക്ഷണം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഹോമിൽ ലഭ്യമാക്കണം. എൻജിഓകൾ ഇതിനോടകം പ്രൊപ്പോസൽ നൽകിയിട്ടുണ്ടെങ്കിൽ വീണ്ടും പ്രൊപ്പോസൽ നൽകേണ്ടതില്ലെന്ന് സാമൂഹ്യ നീതി ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സാമൂഹ്യ നീതി ഓഫീസുകളിലോ, സാമൂഹ്യ നീതി ഡിറക്ടറേറ്റ് അഞ്ചാം നില, വികാസ് ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടാം. അല്ലെങ്കിൽ 0471 2306040 എന്ന നമ്പറിൽ വിളിക്കാം.
- Log in to post comments