Skip to main content

ചൊവ്വന്നൂർ കെ ആർ നാരായണൻ ഹാളിന്റെ വാടക നിരക്ക് കുറച്ചു

കുന്നംകുളം നഗരസഭയുടെ കെ ആർ നാരായണൻ സ്മാരക ഹാളിന്റെ ദിവസവാടക 10,000 രൂപയാക്കി കുറച്ചു. കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം. 17,000 രൂപയാണ് നിലവിലുണ്ടായിരുന്ന വാടക നിരക്ക്.
18 ശതമാനം നികുതിയും വൈദ്യുതി, ഹാൾ വൃത്തിയാക്കൽ എന്നിവയ്ക്ക് വേറെയും തുക നൽകണം. എന്നാൽ നഗരസഭാ പ്രദേശത്തുള്ളവരും അല്ലാത്തവരുമായ എസ് സി, എസ് ടി വിഭാഗക്കാർക്ക് വാടക നിരക്കിൽ 50 ശതമാനം ഇളവുണ്ട്.

date