Skip to main content

കോർപ്പറേഷനിൽ 91 കോടി രൂപയുടെ ജല പദ്ധതി അവസാന ഘട്ടത്തിൽ

തൃശൂർ നഗരസഭ പരിധിയിൽ 91 കോടി രൂപയുടെ ജല പദ്ധതി അവസാന ഘട്ടത്തിൽ. ഇതിന്റെ ഭാഗമായി തേക്കിൻകാട് മൈതാനത്തെ 4 ടാങ്കുകൾ 600 എം എം പൈപ്പുകൾ നിലനിർത്തി 1000 എം എം പൈപ് ഔട്ട്‌ലെറ്റ് ആക്കി മാറ്റി. ഇതിന്റെ പ്രവർത്തനോദ്ഘാടനം മേയർ അജിത ജയരാജൻ പൂര നഗരിയിൽ നിർവഹിച്ചു. പഴയ മുനിസിപ്പൽ പ്രദേശത്തെ 8 സോണുകളാക്കി തരം തിരിച്ചാണ് ജല ലഭ്യത ഉറപ്പാക്കുന്നത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ദിവസം 145 ലക്ഷം ലിറ്റർ വെള്ളമാണ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക. ജല മോഷണം തടയാനും, പൈപ്പ് ചോർച്ച തടയാനും ഗ്രൗണ്ട് പെനിട്രെറ്റിങ് റഡാർ ന്റെ സഹായവും ഈ പദ്ധതിയിൽ ഉറപ്പാക്കിയിട്ടുണ്ട്. ശുദ്ധമായ ജല ലഭ്യത യാണ് ഇതിലൂടെ ഉറപ്പാക്കുന്നത്.
പീച്ചിയിൽ 20 എം ൽ ഡി ലിറ്റർ ശേഷിയുള്ള പുതിയ വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് 17.3 കോടി രൂപ, ഗുണനിലവാരമുള്ള കുടിവെള്ളം വിതരണം ചെയ്യുന്നതിനായി മേൽത്തട്ടിൽ നിന്നും ജലം ശേഖരിക്കുന്നതിനുള്ള ഫ്ളോട്ടിങ് ഇൻടേക് സ്ട്രകച്ചർ പദ്ധതിക്ക് 5 കോടി, പഴയ മുനിസിപ്പൽ പ്രദേശത്തെ 8 മേഖലകളാക്കി തിരിച്ചു കുടിവെള്ളം വിതരണം ചെയ്യുന്നതിന് സോണിങ് പദ്ധതിക്ക് 25 കോടി, കാലഹരണപ്പെട്ട പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ 27.35 കോടി, വാട്ടർ എഫിഷ്യന്റ് പദ്ധതിക്ക് 4.97 കോടി എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡെപ്യൂട്ടി മേയർ റാഫി ജോസ് പി, എ എക്‌സ് ഇ ബെന്നി ബി എ, വാർഡ് കൗൺസിലർമാരായ ശാന്ത അപ്പു, സതീഷ് ചന്ദ്രൻ, അനൂപ് കരിപ്പാൽ തുടങ്ങിയവർ പങ്കെടുത്തു.

date