Skip to main content

മലബാർ ക്രാഫ്റ്റ്‌സ് മേള 2020 മാറ്റിവച്ചു

വ്യവസായ വാണിജ്യ വകുപ്പ് മാർച്ച് 29 മുതൽ ഏപ്രിൽ 12 വരെ കണ്ണൂർ പോലീസ് മൈതാനത്ത് സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്ന എട്ടാമത് മലബാർ ക്രാഫ്റ്റ്‌സ് മേള മാറ്റിവച്ചു. കേരളം ഉൾപ്പെടെ 25 സംസ്ഥാനങ്ങളിൽ നിന്നും ശ്രീലങ്ക, നേപ്പാൾ, ഉസ്‌ബെക്കിസ്ഥാൻ എന്നീ വിദേശ രാജ്യങ്ങളിൽ നിന്നും 500 ഓളം കരകൗശല വിദഗ്ധർ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന ഏറ്റവും വലിയ മേളയായിരുന്ന മലബാർ ക്രാഫ്റ്റ്‌സ് മേള.
സർക്കാർതല കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് മേള മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് വ്യവസായ വാണിജ്യ വകുപ്പ് അറിയിച്ചു.
പി.എൻ.എക്സ്.1024/2020

date