സ്വാമി വിവേകാനന്ദന്‍ പുരസ്‌ക്കാരങ്ങള്‍ക്ക് അപേക്ഷിക്കാം
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത അവാര്‍ഡിനായി 18 നും 40 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്ക് അപേക്ഷിക്കാം. സാമൂഹ്യപ്രവര്‍ത്തനം, മാധ്യമപ്രവര്‍ത്തനം, കല, സാഹിത്യം, ഫൈന്‍ ആര്‍ട്‌സ്, കായികം (വനിത), കായികം (പുരുഷന്‍്), ശാസ്ത്രം, സംരംഭകത്വം, കൃഷി, എന്നീ മേഖലകളില്‍ നിന്നും മികച്ച ഓരോ വ്യക്തിയെയാണ് പുരസ്‌ക്കാരത്തിന് തിരഞ്ഞെടുക്കുന്നത്. പുരസ്‌ക്കാരത്തിന് അര്‍ഹരാകുന്നവര്‍ക്ക് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും ലഭിക്കും.
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്/യുവ ക്ലബ്ബുകള്‍ക്കും പുരസ്‌കാരത്തിന് അപേക്ഷിക്കാം. ജില്ലാതലത്തില്‍ തിരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തി പത്രവും ലഭിക്കും. ജില്ലാതലത്തില്‍ പുരസ്‌ക്കാരത്തിനാര്‍ഹമാകുന്ന ക്ലബ്ബുകളെയാണ് സംസ്ഥാനതല അവാര്‍ഡിന് പരിഗണിക്കുക. സംസ്ഥാന അവാര്‍ഡ് നേടുന്ന ക്ലബ്ബിന് 50,000 രൂപയും, പ്രശസ്തി പത്രവും ലഭിക്കും. അപേക്ഷകള്‍ മാര്‍ച്ച് 31 നകം ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ജില്ലാ യുവജന കേന്ദ്രം, ജില്ലാ പഞ്ചായത്ത് കെട്ടിടം, വിദ്യാനഗര്‍ പി.ഒ., കാസര്‍കോട് 671123 എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷഫോം അതത് ജില്ലാ യുവജനകേന്ദ്രങ്ങളിലും fnepw www.ksywb.kerala.gov.in ലും ലഭിക്കും. ഫോണ്‍ 04994256219
- Log in to post comments