മൂലൂര്‍ സ്മാരക വാര്‍ഷികം : മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഇന്ന്(9) ഉദ്ഘാടനം ചെയ്യും
സരസകവി മൂലൂര്‍ എസ്.പത്മനാഭ പണിക്കരുടെ 149-ാമത് ജയന്തി ആഘോഷവും സ്മാരകത്തിന്റെ 29-ാമത് വാര്‍ഷികവും പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകള്‍ ചേര്‍ന്നു നടത്തുന്ന നവോത്ഥാന ചരിത്ര പ്രദര്‍ശനവും ഇന്ന്(9) ഉച്ചകഴിഞ്ഞ് 2.30ന് തുറമുഖം, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. വീണാ ജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ജെ. രെജികുമാര്‍, പുരാരേഖാ വകുപ്പ് ഡയറക്ടര്‍ പി. ബിജു, മ്യൂസിയം വകുപ്പ് ഡയറക്ടര്‍ കെ. ഗംഗാധരന്, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. ഗോപാലകൃഷ്ണ കുറുപ്പ്, ജില്ലാ പഞ്ചായത്തംഗം വിനീത അനില്‍, വാര്‍ഡ് മെമ്പര്‍ എ.ആര്. ബാലന്, ആര്. അജയകുമാര്‍, മുണ്ടക്കല്‍ ശ്രീകുമാര്‍, കരുണാദാസ്, റ്റി.വി. സ്റ്റാലിന്, ഡി. പ്രസാദ് തുടങ്ങിയവര്‍ പ്രസംഗിക്കും.
- Log in to post comments