Post Category
പമ്പാ നദിയുടെ തീരപ്രദേശത്തുളളവര്‍ ജാഗ്രത പുലര്‍ത്തണം
ശബരിമല മീനമാസ പൂജകളുമായി ബന്ധപ്പെട്ട് പമ്പാ ത്രിവേണി സ്നാന സരസിലും അനുബന്ധ കടവുകളിലും ജലലഭ്യത ഉറപ്പുവരുത്തുന്നതിനായി പമ്പാ അണക്കെട്ടില്‍ നിന്നു ഇന്ന്(13) മുതല്‍ 18 വരെ പ്രതിദിനം 25000 ഘന അടിയില്‍ ജലം തുറന്നുവിടുന്നതിന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. പമ്പയാറിന്റെ കൈവഴികളുടേയും തീരപ്രദേശത്ത് താമസിക്കുന്നവരും തീര്‍ഥാടകരും നദിയില്‍ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണം.
date
- Log in to post comments