വൈദ്യുതി ബില്‍ ഓണ്‍ലൈനായി അടയ്ക്കാം
വൈദ്യുതി ബില്‍ അടയ്ക്കുക, പരാതികള്‍ രജിസ്റ്റര്‍ ചെയ്യുക, പുതിയ കണക്ഷന് അപേക്ഷിക്കുക പോലുള്ള എല്ലാവിധ സേവനങ്ങളും ഓണ്‍ലൈനായി ചെയ്യാനുള്ള സൗകര്യം ഒരുക്കി കെഎസ്ഇബി. റാന്നി നോര്‍ത്ത്, സൗത്ത്, വടശേരിക്കര സെക്ഷനുകളിലെ വൈദ്യുതി ചാര്‍ജുകള്‍ പിഴ കൂടാതെ സ്വീകരിക്കുന്നതിന് ഈ മാസം 20 വരെ സമയം അനുവദിച്ചു. രണ്ടു മാസത്തില്‍ അധികമായി റീഡിംഗ് എടുക്കാത്തവര്‍ക്ക് കറണ്ട് ബില്ലിന്റെ ആവറേജ് തുക അടയ്ക്കുന്നതിനുള്ള സൗകര്യവും ഒരുക്കും. wss.kseb.in എന്ന വെബ് പോര്‍ട്ടല്‍ വഴിയും( https://wss.kseb.in/selfservices/ ) കെഎസ്ഇബി മൊബൈല്‍ ആപ്പ് വഴിയും ( https://play.google.com/store/apps/detailsid=com.mobile.kseb) നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നീ സംവിധാനങ്ങള്‍ വഴിയും വൈദ്യുതി ചാര്‍ജ് അടക്കാം.
എസ്ബിഐ, ഫെഡറല്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് അധികചാര്‍ജ് ഇല്ലാതെ ഓണ്‍ലൈനായി വൈദ്യുത ചാര്‍ജ് അടയ്ക്കുന്നതിന് ഡയറക്ട് നെറ്റ് ബാങ്കിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്. 2000 രൂപാ വരെയുള്ള വൈദ്യുതി ചാര്‍ജ്, അധിക തുക നല്‍കാതെ റുപേ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് അടക്കാം. ബിബിപിഎസ് സംവിധാനങ്ങളായ പേടിഎം, ആമസോണ്‍ പേ, ഗൂഗിള്‍ പേ, ഫോണ്‍ പേ, ഭീം ആപ്പ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെയും അധിക തുക നല്‍കാതെ വൈദ്യുതി ചാര്‍ജ് അടക്കാം. ബിബിപിഎസ് മാര്‍ഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നല്‍കേണ്ട അധികതുക കെഎസ്ഇബി നല്‍കും. ഇതിനു പുറമെ ഏത് ബാങ്കില്‍ അക്കൗണ്ട് ഉണ്ടെങ്കിലും ഓട്ടോമാറ്റിക് ആയി വൈദ്യുതി ചാര്‍ജ് ഈടാക്കുന്ന എന്‍എസിഎച്ച് സംവിധാനവും നിലവിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക ഫേയ്‌സ് ബുക്ക് പേജ് ആയ fb.com/ksebl അല്ലെങ്കില്‍ ഔദ്യോഗിക വെബ്‌സൈറ്റ് www.kseb.in എന്നിവ സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 1912, 9446009409 എന്നീ നമ്പരുകളില്‍ വിളിക്കുക.
- Log in to post comments