Skip to main content

ഫേസ് മാസ്‌ക്ക് വിലകൂട്ടി വിൽപ്പന നടത്തിയ സ്ഥാപനങ്ങൾക്ക് നേരെ കേസെടുത്തു

ഫേസ്മാസ്‌ക്ക് വിലകൂട്ടി വിൽപ്പന നടത്തിയ രണ്ട് സ്ഥാപനങ്ങൾക്കെതിരെ ജില്ലാ ലീഗൽ മെട്രോളജി വകുപ്പ് കേസെടുത്തു. കോവിഡ് 19 രോഗബാധ പടരുന്ന പശ്ചാത്തലത്തിൽ ചില കടകൾ ഫേസ്മാസ്‌ക്കിന് അമിതവില ഈടാക്കി വിൽപ്പന നടത്തുന്നതറിഞ്ഞ സാഹചര്യത്തിലായിരുന്നു പരിശോധന.
10 രൂപ മുഖവിലയുള്ള ഫേസ് മാസ്‌ക്ക് ഇരട്ടി വിലയ്ക്ക് വിറ്റതിനും മുഖവില രേഖപെടുത്താതെ എൻ95 മാസ്‌ക് 130 രൂപയ്ക്ക് വിൽപ്പന നടത്തിയതിനുമാണ് കേസ് രജിസ്റ്റർ ചെയ്തത്. കുന്നംകുളം, പാട്ടുരായ്ക്കൽ എന്നിവിടങ്ങളിലെ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്.

date