Skip to main content

ഗുരുവായൂരിൽ പള്ളിവേട്ട-ആറാട്ട് ദിവസങ്ങളിൽ ക്ഷേത്രത്തിലേക്ക് പ്രവേശനമില്ല

കോവിഡ് 19 രോഗപ്രതിരോധ നടപടികളുടെ ഭാഗമായി ഗുരുവായൂർ ദേവസ്വം നിയന്ത്രങ്ങൾ ഏർപ്പെടുത്തി. വെള്ളിയാഴ്ച നടന്ന ശ്രീഭൂതബലി ചടങ്ങുകളുടെ നേരത്തു ക്ഷേത്രത്തിനകത്തു ക്രമാതീതമായ തിരക്ക് വന്നത് മൂലമാണ് കൂടുതൽ നിയന്ത്രണങ്ങൾ ദേവസ്വം ഏർപ്പെടുത്തുന്നത്. ഞായാറാഴ്ച (മാർച്ച് 15) വൈകീട്ട് ദീപാരാധനയ്ക്ക് ശേഷമുള്ള പള്ളിവേട്ട, ആറാട്ട് ചടങ്ങുകൾക്ക് ഭക്തരെ കടത്തി വിടുന്നില്ല.
ക്ഷേത്രത്തിൽ ചുമതലയുള്ള തന്ത്രി, മേൽശാന്തി, ഓതിക്കന്മാർ, ശാന്തിയേറ്റ നമ്പൂതിരിമാർ, കീഴ്ശാന്തിമാർ, പരിചാരകർ, ചെയർമാൻ, ഭരണസമിതി അംഗങ്ങൾ, അഡ്മിനിസ്ട്രേറ്റർ, ക്ഷേത്രം ഡി. എ, മാനേജർമാർ, ക്ലർക്കുകൾ, കാവൽക്കാർ, സെക്യൂരിറ്റി ഉദ്യോഗസ്ഥർ, ഡ്യൂട്ടിലുള്ള പോലീസുകാർ, ഒഫിഷ്യൽ ഫോട്ടോഗ്രാഫർമാർ, മാധ്യമപ്രവർത്തകർ, ഡോക്യുമെന്ററി വീഡിയോ ഗ്രാഫർമാർ എന്നിവർക്ക് മാത്രമായി പ്രവേശനം നിജപ്പെടുത്തി. വൈറസ് പകർച്ചയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണത്തിൽ നാട്ടുകാർ സഹകരിക്കണമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ. ബി മോഹൻദാസ് അറിയിച്ചു.

date