കോവിഡ് 19: ജില്ലയിൽ ജാഗ്രത തുടരുന്നു
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 1822 പേരെ നിരീക്ഷണത്തിലാക്കി. ഇതിൽ 60 പേർ വിവിധ ആശുപത്രികളിലുണ്ട്. 24 പേരെ ആശുപത്രികളിൽ നിന്ന് വിടുതൽ ചെയ്തു. ശനിയാഴ്ച (മാർച്ച് 14) 23 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. പുതുതായി ലഭിച്ച 25 പേരുടെ ഫലം നെഗറ്റീവാണ്.
കോവിഡ് 19 നെ പ്രതിരോധിക്കാൻ ബോധവൽക്കരണ പ്രവർത്തനങ്ങളുമായി ആരോഗ്യ വകുപ്പും ഇന്ത്യൻ റെയിൽവേയും ഗവ. നഴ്‌സിംഗ് സ്‌ക്കൂളിലെ വിദ്യാർത്ഥികളുടെ സഹായത്തോടെ തൃശൂർ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനുകളിൽ സന്ദേശം നൽകി.
ഞായാറാഴ്ച (മാർച്ച് 15) മുതൽ തൃശൂർ സ്റ്റേഷനിൽ നിന്നും അടുത്ത സ്റ്റേഷൻ വരെ യാത്ര ചെയ്തു കൊണ്ട് ബോധവൽക്കരണം നടത്തുവാനാണ് തീരുമാനം.
ജില്ലാ കൺട്രോൾ റൂമിൽ പുതുതായി അനുവദിച്ച നമ്പറുകൾ: 9400066920, 9400066921, 9400066922, 9400066923, 94000669224, 9400066925, 9400066926, 9400066927, 9400066928, 9400066929.
- Log in to post comments