കഫ് കോര്‍ണര്‍ ഉദ്ഘാടനം ചെയ്തു
ദേശീയ ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന പരിപാടിയുടെ ഭാഗമായി വായുജന്യ രോഗങ്ങള്‍ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ദേവിയാര്‍ കോളനി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കഫ് കോര്‍ണര്‍ സ്ഥാപിച്ചു. ഒ.പി.യില്‍ എത്തുന്ന ചുമയുള്ള രോഗികള്‍ക്ക് പദ്ധതിയുടെ ഭാഗമായി മാസ്‌ക്, ടിഷ്യൂ പേപ്പര്‍ എന്നിവ നല്‍കുകയും അവരെ ക്യുവില്‍ നിര്‍ത്താതെ പരിശോധിക്കുകയും ചെയ്യും. കഫ് കോര്‍ണറിന്റെ ഉദ്ഘാടനം അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ശ്രീജ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം മഞ്ജു ബിജു, മെഡിക്കല്‍ ഓഫീസര്‍ ഡോ:അമൃത.ഇ.വി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഇ.ബി.ദിനേശന്‍, ടി.എന്‍.ബാലകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വായുജന്യ രോഗങ്ങളുടെ വ്യാപനം എങ്ങനെ തടയാം' എന്ന വിഷയത്തെ ആസ്പദമാക്കി സീനിയര്‍ ട്രീറ്റ്മെന്റ് സൂപ്പര്‍വൈസര്‍ മുഹമ്മദ് ജൗഹര്‍ സംസാരിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ്.ഡി ചടങ്ങിന് നന്ദി ആശംസിച്ചു.
- Log in to post comments