Skip to main content

എറണാകുളം അറിയിപ്പുകള്‍

അറിയിപ്പുകള്‍

കൊച്ചി:  ഹോമിയോപതിയുടെ വിവിധ സംഘടനകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ദ്രുതകര്‍മ സാംക്രമിക  രോഗ നിയന്ത്രണ  സേനയുടെ (RAECH) ഡി എല്‍ ഇ ജിയുടെ (District Level Expert Group) അടിയന്തിര യോഗം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോക്ടര്‍ എ  ജി  ലതയുടെ അധ്യക്ഷതയില്‍ മാര്‍ച്ച് 14-ന് എറണാകുളം സര്‍ക്കാര്‍ ജില്ലാ ഹോമിയോ ആശുപത്രിയില്‍ കൂടുകയുണ്ടായി. നിലവിലെ അടിയന്തിര ആരോഗ്യ സാഹചര്യം കണക്കിലെടുത്തു പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്ന ഹോമിയോപ്പതി ഔഷധങ്ങള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ സ്വകാര്യ ഹോമിയോപ്പതി സ്ഥാപനങ്ങളില്‍ ഈ മരുന്നുകള്‍ ലഭ്യമായിരിക്കും. ഈ മരുന്നുകള്‍ ഉപയോഗിക്കുന്നതോടൊപ്പം ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.  ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മെഡിക്കല്‍ സ്‌റ്റോറുകള്‍ വഴി മരുന്നുകള്‍ വിതരണം ചെയ്യുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നു   ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 0484 2955687

വാട്ടര്‍ അതോറിറ്റി; ജില്ലാതല റവന്യൂ അദാലത്ത് മാറ്റിവച്ചു

കൊച്ചി:  വാട്ടര്‍ അതോറിറ്റി മാര്‍ച്ച് 17-ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ജില്ലാതല റവന്യൂ അദാലത്ത് കൊറോണ-19 വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന്റെ പശ്ചാത്തലത്തില്‍  മറ്റൊരറിയിപ്പുണ്ടാകുന്നതു വരെ മാറ്റിവച്ചതായി അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

അദ്ധ്യാപകര്‍ സര്‍വീസ് കാര്‍ഡ് സമര്‍പ്പിക്കണം

കൊച്ചി:  ജില്ലയിലെ ഗവ:സ്‌കൂളുകളിലെ പ്രൈമറി വിഭാഗം അദ്ധ്യാപകരില്‍ നിന്നും 2020-21 അദ്ധ്യയന വര്‍ഷം ഹൈസ്‌കൂള്‍ അദ്ധ്യാപകരായി (ഭാഷാ/ഭാഷേതര) സ്ഥാനക്കയറ്റം ലഭിക്കുന്നതിനായി നിര്‍ദ്ദിഷ്ഠ യോഗ്യതയുളളവര്‍ നിശ്ചിത പ്രൊഫോര്‍മയില്‍ സര്‍വീസ് കാര്‍ഡ് മാര്‍ച്ച് 31 നു മുമ്പായി മേലധികാരികള്‍ മുഖേന എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. സര്‍വ്വീസ് കാര്‍ഡിന്റെ മാതൃകയും വിശദ വിവരങ്ങളും www.ddeernakulam.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി:  മുളന്തുരുത്തി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഫിസിയോതെറാപ്പി സെന്ററിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുളള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ആവശ്യമായ ഉപകരണങ്ങളുടെ വിവരങ്ങള്‍ ഓഫീസില്‍ അറിയാം. ടെന്‍ഡറുകള്‍ മാര്‍ച്ച് 21-ന് രാവിലെ 11  വരെ സ്വീകരിക്കും.

date