Skip to main content

കോവിഡ് 19: അടിയന്തര യോഗം

കോവിഡ് 19 രോഗ പകർച്ച തടയുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനായി വലപ്പാട് ഗ്രാമപഞ്ചായത്ത് തല യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് ചെയർമാൻ കെ.എം.അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. വലപ്പാട് സാമൂഹികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ.ഫാത്തിമ സുഹറ പ്രവർത്തനങ്ങൾ വിശദീകരിച്ചു. സർക്കാരിന്റെ കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈതാങ്ങായി കരിമ്പ്രത്ത് ന്യൂവിജയ ക്ലബ് ആയിരം മാസ്‌ക് പഞ്ചായത്തിനും ആരോഗ്യ പ്രവർത്തകർക്കും നൽകി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന അജയഘോഷ്, വലപ്പാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സി.പി. വിജു, ഡോ.ജയദീപ്, ഡോ.സിൽവൻ, ഡോ.ജോസ് പൈക്കട, ഷാജി ചാലിശേരി, ആർ .എ മുഹമ്മദ് എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ വി.എസ് രമേഷ് സ്വാഗതവും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജോയ്സി വർഗീസ് നന്ദിയും പറഞ്ഞു.

date