Skip to main content

ഹിയറിംഗ് മാറ്റിവെച്ചു

കേരള ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ നടത്താൻ നിശ്ചയിച്ചിരുന്ന വിവിധ പരിപാടികൾ മാറ്റിവെച്ചതായി ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ സെസ് നിയമ പ്രകാരം കെട്ടിടങ്ങളുടെ സെസ് നിർണ്ണയിക്കുന്നത് സംബന്ധിച്ച് ഈ മാസം 23, 24 തീയതികളിൽ ജില്ലാ ലേബർ ഓഫീസിൽ നടത്താൻ നിശ്ചയിച്ചിരുന്ന കെട്ടിട ഉടമകളുടെ ഹിയറിംഗും മാർച്ച് 31 വരെ നടത്താൻ നിശ്ചയിച്ചിരുന്ന തൊഴിൽ തർക്കകേസുകളിലെ അനുരജ്ഞന ചർച്ചകളുമാണ് മാറ്റിവെച്ചത്. സെസ് ഹിയറിംഗ് നോട്ടീസ് ലഭിച്ചിട്ടുള്ളവർ ഏപ്രിൽ മാസത്തിൽ പ്രവൃത്തി ദിവസങ്ങളിൽ ഹാജരാകാകണം. ഫോൺ: 0487-2360469
 

date