Skip to main content

മലക്കപ്പാറ ട്രൈബൽ ഒ പി ക്ലിനിക്ക് പുതിയ കെട്ടിട നിർമ്മാണത്തിന് അനുമതി

മലക്കപ്പാറ ട്രൈബൽ ഒ പി ക്ലിനിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 37 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ബി ഡി ദേവസ്സി എം എൽ എ അറിയിച്ചു. ടാറ്റാ കമ്പനിയുടെ പഴക്കം ചെന്ന ഒറ്റമുറി ക്വാർട്ടേഴ്സിലാണ് ഇപ്പോൾ ഒ പി ക്ലിനിക് പ്രവർത്തിക്കുന്നത്. ഒരു ഡോക്ടർ, ഫാർമസിസ്റ്റ്, നേഴ്സ് എന്നിവരുടെ സേവനം ഇപ്പോൾ ലഭ്യമാണ്. രാവിലെ 10 മുതൽ 1.30 വരെയാണ് പ്രവർത്തന സമയം. ആനക്കയം, അടിച്ചിൽ തൊട്ടി, പെരുമ്പാറ, അരയ്ക്കാപ്പ്, വെട്ടുവിട്ടക്കാട് തുടങ്ങിയ ആദിവാസി കോളനികളിലെ നൂറുകണക്കിന് കുടുംബങ്ങൾ അടിയന്തര ചികിത്സയ്ക്കായി ഈ ക്ലിനിക്കിനെയാണ് ആശ്രയിക്കുന്നത്. ഏറ്റവും വലിയ കോളനിയായ അടിച്ചിൽതൊട്ടിയിൽ മാത്രം 97 കുടുംബങ്ങളാണ് താമസിക്കുന്നത്. സേവങ്ങൾക്കും മരുന്നുകൾക്കുമുള്ള ചിലവ് പട്ടിക വർഗ വികസന വകുപ്പാണ് നൽകുന്നത്. സൗകര്യങ്ങളോടുകൂടിയ ചികിത്സാ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നത് മലക്കപ്പാറ ആദിവാസി കോളനി നിവാസികൾക്ക് സഹായമാകും.

date