Skip to main content

ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരത്തെ സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ എൽ.ഡി.സി/  യു.ഡി.സി തസ്തികകളിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ടു വിഭാഗത്തിലും രണ്ട് വീതം ഒഴിവുകളുണ്ട്.
യു.ഡി.സി തസ്തികയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും എൽ.ഡി.സി. തസ്തികയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.
താത്പര്യമുള്ളവർ മേലധികാരികളുടെ സമ്മതപത്രവും കെ.എസ്.ആർ (ഭാഗം 1) ചട്ടം 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റും ഉൾപ്പെടെ അപേക്ഷ സമർപ്പിക്കണം.
അപേക്ഷകൾ ഏപ്രിൽ 16ന് വൈകുന്നേരം നാല് വരെ സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പേർട്‌സ് കൗൺസിൽ, സ്റ്റാച്യൂ, തിരുവനന്തപുരം-695001 എന്ന വിലാസത്തിലോ, keralasportscouncil.gmail.com ലോ അയയ്ക്കാം.
പി.എൻ.എക്സ്.1062/2020

date